ഈങ്ങാപ്പുഴ ലിസ്സി ഹോസ്പിറ്റലില്‍ വെച്ച് പ്രാക്ടീസ് ചെയ്തുവന്ന വ്യാജ ഡോക്ടര്‍ പിടിയില്‍
താമരശ്ശേരി: ജില്ലയിലെ വിവിധ സ്വകാര്യാശുപത്രികളില്‍ അഞ്ചു വര്‍ഷത്തോളം പ്രാക്ടീസ് ചെയ്തുവന്ന വ്യാജ ഡോക്ടര്‍ പിടിയില്‍. കോട്ടയം ചെളിക്കുഴി ഷാജി (50) ആണ് ഈങ്ങാപ്പുഴ ലിസ്സി ഹോസ്പിറ്റലില്‍ വെച്ച് താമരശ്ശേരി പോലീസിന്റെ പിടിയിലായത്. പത്താം ക്ലാസ് പരാജയപ്പെട്ട ഇയാള്‍ ജില്ലയില്‍ കൊയിലാണ്ടി, ബാലുശ്ശേരി, താമരശ്ശേരി, ന•ണ്ട, ഈങ്ങാപ്പുഴ എന്നിവിടങ്ങളില്‍ ഡോക്ടറായി സേവനം ചെയ്തിട്ടുണ്ട്. ഒരു മാസത്തോളമായി ഇയാള്‍ ഈങ്ങാപ്പുഴയില്‍ പ്രാക്ടീസ് ചെയ്തു വരികയായിരുന്നു. ഇതിനു പുറമെ ന•ണ്ട പി.ഐ. ഹോസ്പിറ്റലില്‍ റസിഡന്റെ മെഡിക്കല്‍ ഓഫീസര്‍ ആയും ജോലി ചെയ്യുന്നു. വിവിധ ആശുപത്രികളില്‍ രാത്രി ഡ്യൂട്ടിയാണ് ഇയാള്‍ കൂടുതലും ഏറ്റെടുക്കുന്നത്. സ്‌പെഷ്യല്‍ ബ്രാഞ്ചിനു കിട്ടിയ രഹസ്യവിവരത്തെത്തുടര്‍ന്ന് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. താമരശ്ശേരി ഡി.വൈ.സ്.പി.യുടെ നിര്‍ദ്ദേശപ്രകാരമാണ് കസ്റ്റഡിയിലെടുത്തത്.
0 comments to "ഡോക്ടര്‍ പിടിയില്‍"




Post a Comment