ഈങ്ങാപ്പുഴ ലിസ്സി ഹോസ്പിറ്റലില്‍ വെച്ച് പ്രാക്ടീസ് ചെയ്തുവന്ന വ്യാജ ഡോക്ടര്‍ പിടിയില്‍
താമരശ്ശേരി: ജില്ലയിലെ വിവിധ സ്വകാര്യാശുപത്രികളില്‍ അഞ്ചു വര്‍ഷത്തോളം പ്രാക്ടീസ് ചെയ്തുവന്ന വ്യാജ ഡോക്ടര്‍ പിടിയില്‍. കോട്ടയം ചെളിക്കുഴി ഷാജി (50) ആണ് ഈങ്ങാപ്പുഴ ലിസ്സി ഹോസ്പിറ്റലില്‍ വെച്ച് താമരശ്ശേരി പോലീസിന്റെ പിടിയിലായത്. പത്താം ക്ലാസ് പരാജയപ്പെട്ട ഇയാള്‍ ജില്ലയില്‍ കൊയിലാണ്ടി, ബാലുശ്ശേരി, താമരശ്ശേരി, ന•ണ്ട, ഈങ്ങാപ്പുഴ എന്നിവിടങ്ങളില്‍ ഡോക്ടറായി സേവനം ചെയ്തിട്ടുണ്ട്. ഒരു മാസത്തോളമായി ഇയാള്‍ ഈങ്ങാപ്പുഴയില്‍ പ്രാക്ടീസ് ചെയ്തു വരികയായിരുന്നു. ഇതിനു പുറമെ ന•ണ്ട പി.ഐ. ഹോസ്പിറ്റലില്‍ റസിഡന്റെ മെഡിക്കല്‍ ഓഫീസര്‍ ആയും ജോലി ചെയ്യുന്നു. വിവിധ ആശുപത്രികളില്‍ രാത്രി ഡ്യൂട്ടിയാണ് ഇയാള്‍ കൂടുതലും ഏറ്റെടുക്കുന്നത്. സ്പെഷ്യല്‍ ബ്രാഞ്ചിനു കിട്ടിയ രഹസ്യവിവരത്തെത്തുടര്‍ന്ന് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. താമരശ്ശേരി ഡി.വൈ.സ്.പി.യുടെ നിര്‍ദ്ദേശപ്രകാരമാണ് കസ്റ്റഡിയിലെടുത്തത്.
താമരശ്ശേരി: കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജെയിംസും സംഘവും സഞ്ചരിച്ച കാര്‍ ബൈക്കിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. പരപ്പന്‍പൊയില്‍ നുസ്രത്ത് ഹൈസ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ പരപ്പന്‍പൊയില്‍ കുന്നുമ്മല്‍ സലീമിന്റെ മകന് സെയ്ഫ്അലി ഖാന് (16) ആണ് മരിച്ചത്. സഹയാത്രികരായ എളേറ്റില്‍ കൂമ്പാറ്കകുന്നുമ്മല് ഉനൈസ് (18), പരപ്പന്‍പൊയില്‍ പനമ്പ്ര ഹനീഫ് (18) എന്നിവരെ പരിക്കുകളോടെ മെഡി. കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രി പത്തരയോടെ ദേശീയപാതയില്‍ ഓടക്കുന്ന് വളവിലാണ് സംഭവം. കോഴിക്കോട് നിന്ന് വരികയായിരുന്ന പ്രസിഡണ്ടും സംഘവും സഞ്ചരിച്ച സ്കോര്‍പിയോ കാര്‍ എതിരെ വന്ന ബൈക്കിനെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. അപകടം നടന്നയുടനെ ഇവര്‍ കാറുമായി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടയുകയായിരുന്നു. തുടര്‍ന്ന് പരിക്കു പറ്റിയവരെ ആശുപത്രിയിലെത്തിക്കാന്‍ പ്രസിഡണ്ടിനോട് ആവശ്യപ്പെട്ടുവെങ്കിലും അദ്ദേഹം തയ്യാറായില്ല. ഇതില്‍ ക്ഷുഭിതരായ നാട്ടുകാര്‍ പ്രസിഡണ്ടിനെ തടഞ്ഞുവെച്ചു. ഇതോടെ കൂടെയുണ്ടായിരുന്ന മറ്റു രണ്ട് പേര് ഓടി രക്ഷപ്പെട്ടു.
കാറിലുണ്ടായിരുന്നവര്‍ മദ്യപിച്ചെന്നാരോപിച്ച് നാട്ടുകാര്‍ ബഹളംവെക്കുകയും ഉതപോലീസ് ഉദ്യോഗസ്ഥര്‍ എത്തിയ ശേഷമേ ഇയാളെ വിട്ടുകൊടുക്കുകയുള്ളൂവെന്നും നാട്ടുകാര്‍ ശഠിക്കുകയായിരുന്നു. പോലീസ് ഇടപെട്ടെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തിന് അയവു വരുത്താന്‍ കഴിഞ്ഞില്ല. അപകടത്തെ തുടര്‍ന്നുള്ള സംഘര്‍ഷം മൂലം ദേശീയപാതയില്‍ ഒന്നര മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. സംഘര്‍ഷം രൂക്ഷമായതോടെ പോലീസ് ടിയര്‍ ഗ്യാസ് ഉപയോഗിച്ച് ജനങ്ങളെ വിരട്ടിയോടിച്ച ശേഷമാണ് പ്രേംജി ജെയിംസിനെ രക്ഷപ്പെടുത്തി കൊണ്ടുപോയത്. മദ്യപിച്ചെന്ന സംശയത്തെ തുടര്‍ന്ന് പോലീസ് പ്രേംജിയെ വൈദ്യ പരിശോധനക്ക് വിധേയനാക്കി

.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)